HIGHLIGHTS : Calicut University News; Photography workshop begins

ഫോട്ടോഗ്രാഫി ശില്പശാല തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് ആരണ്യകം നാച്വര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഫീല്‍ഡ് ഗവേഷണ ഫോട്ടോഗ്രാഫി ദേശീയ ശില്പശാല തുടങ്ങി. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള എസ്.ഇ.ആര്‍.ബി. സഹായത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സന്തോഷ് നമ്പി, ഡോ. മഞ്ജു സി. നായര്‍, ഡോ. സി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ഗവേഷണാവശ്യങ്ങള്‍ക്കായി ഫീല്‍ഡുകളില്‍ പോകുന്നവര്‍ക്ക് ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങളും സാങ്കേതികവിദ്യകളും പഠിപ്പിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ധ്രുവ്‌രാജ് സുഭാഷ്ചന്ദ്രന്‍, ഡോ. സന്ദീപ്ദാസ്, ഡോ. എ.കെ. പ്രദീപ്, വിജേഷ് വള്ളിക്കുന്ന്, കെ.പി. അമീര്‍ എന്നിവരാണ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശനി യാഴ്ചയാണ് സമാപനം.
കാലിക്കറ്റിൽ മൂന്നാം സെമസ്റ്റർ ബിരുദ പാഠ പുസ്തകങ്ങൾ തയ്യാർ
കാലിക്കറ്റ് സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാം മൂന്നാം സെമസ്റ്റർ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. സർവകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ അച്ചടി സർവകലാശാലാ പ്രസ്സിൽ പൂർത്തിയായി വരികയാണ്. ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സ് ഉൾപ്പെടെ 18 പുസ്തങ്ങളാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. പുസ്തങ്ങൾ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. അക്കാദമിക വർഷം തുടങ്ങുന്നതിനു മുൻപ് തന്നെ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത് സർവകലാശാലയുടെ നേട്ടമാണ്. ചടങ്ങിൽ സിൻഡിക്കേറ്റ് പബ്ലിക്കേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.കെ ഖലീമുദ്ധീൻ, ടി.ജെ. മാർട്ടിൻ, ഡോ. കെ. മുഹമ്മദ് ഹനീഫ, അഡ്വ. എം.ബി. ഫൈസൽ, എ.കെ. അനുരാജ്, ഇ. അബ്ദു റഹിം, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, മറ്റു സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. മുഹമ്മ് സലീം, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. ടി. വസുമതി, ഡോ.പി. സുശാന്ത്, പബ്ലിക്കേഷൻ ഓഫീസർ ഡോ. റീഷ കാരള്ളി, പ്രസ്സ് സൂപ്രണ്ട് ടി.കെ. വിജേഷ് തുടങ്ങിയവർ പങ്കെടുത്തു.
യാത്രയയപ്പ് നൽകി
ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന അധ്യാപക / അനധ്യാപക ജീവനക്കാർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ നൽകിയ യാത്രയയപ്പ് യോഗം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് 31-ന് സമാപിക്കും. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ബി.വോക്. പ്രവേശനം 2025 – 2026
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 – 2026 അധ്യയന വർഷത്തെ ബി.വോക്. ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നാലു വർഷ ബിരുദ പ്രോഗ്രാം രജിസ്ട്രേഷനോടൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 9-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യത : പ്ലസ്‌ടു / തത്തുല്യം. ഫീസ് : എസ്.സി. / എസ്.ടി. – 205/- രൂപ, മറ്റുള്ളവർ – 495/- രൂപ. മറ്റു ബിരുദ പ്രോഗ്രാമുകൾക്ക് ഇതിനോടകം അപേക്ഷിച്ചവർക്ക് അധിക ഫീസ് കൂടാതെ എഡിറ്റ് ഓപ്‌ഷൻ ഉപയോഗിച്ച് ബി.വോക്. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.
അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2025 – 2026
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 – 2026 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യത : പ്ലസ്‌ടു / തത്തുല്യം. ഫീസ് : എസ്.സി. / എസ്.ടി. – 205/- രൂപ, മറ്റുള്ളവർ – 495/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജു കളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.
ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്‌സിലേക്ക് ഇക്കണോമിക്സ് (5 ഒഴിവ്), സോഷ്യോളജി (1 ഒഴിവ്), ജിയോഗ്രഫി (1 ഒഴിവ്) എന്നീ വിഷയങ്ങളിൽ 2025 – 2026 അധ്യയന വർഷ ത്തേക്ക് മണിക്കൂർ വേതനാടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത യു.ജി.സി. മാനദണ്ഡപ്രകാരം. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ / പകർപ്പുകൾ സഹിതം സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. വിഷയം, തീയതി, സമയം എന്നിവ ക്രമത്തിൽ :- ഇക്കണോമിക്സ് – ജൂൺ 10 – രാവിലെ 11 മണി, സോഷ്യോളജി – ജൂൺ 11 – രാവിലെ 10.30, ജിയോഗ്രഫി – ജൂൺ 11 – ഉച്ചക്ക് 1.30 മണി. ഫോൺ : 8606622200, 8089841996.
ഹാൾടിക്കറ്റ്
ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – UG ) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ ഒന്ന് മുതൽ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിഭാഗം ( CUCBCSS – SDE – 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ – മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഫിലോസഫി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു