Section

malabari-logo-mobile

എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന റിപ്പോര്‍ട്ട് തള്ളി ജെഡിയു

HIGHLIGHTS : JDU rejects reports that NDA will join the alliance

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ജെഡിഎയു സംസ്ഥാന അധ്യക്ഷന്‍. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് ജെഡിയു രംഗത്തെത്തിയത്. ഇതിനിടെ, അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാര്‍ ഇന്ന് രാജ്ഭവനിലെത്തി. രാജ്ഭവനില്‍ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് രാജ്ഭവനിലെത്തിയത്. ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെഡിയു ഇന്ത്യ സഖ്യത്തില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പറഞ്ഞു. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതികരണവുമായി ആര്‍ജെഡിയും രംഗത്തെത്തി. ജനങ്ങളുടെ സംശയം മാറ്റണമെന്നും ഇപ്പോഴത്തെ പ്രചാരണങ്ങളില്‍ നിതീഷ് കുമാര്‍ തന്നെ വ്യക്തത വരുത്തണമെന്നും മാനോജ് ഝാ എംപി പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!