Section

malabari-logo-mobile

ജയലളിത കര്‍ണ്ണാടകാ ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കും

HIGHLIGHTS : ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് കര്‍ണ്ണാടകാ ഹൈക്കോട...

Untitled-1 copyബംഗളൂരു: അനധികൃത സ്വത്തുസമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് കര്‍ണ്ണാടകാ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പ്രതേ്യക കോടതി വിധിയില്‍ സ്റ്റേയും, ജാമ്യവും ജയലളിത ആവശ്യപ്പെടും.

ഒക്‌ടോബര്‍ ഒന്നു മുതല്‍ ആറുവരെ കോടതി അവധിയായതിനാലാണ് ഇന്ന് തന്നെ ജയലളിത അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ജയിലില്‍ വെച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും, നിയമവിദഗ്ദ്ധരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അവധിക്കാല ബഞ്ചിന് മുമ്പാകെയാകും ജയലളിതയുടെ അപ്പീല്‍ വരുന്നത്.

sameeksha-malabarinews

ഒ പനീര്‍ സെല്‍വം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ ചേര്‍ന്ന എ ഐ എ ഡി എം കെ നിയമസഭാ കക്ഷി യോഗം ജയലളിതയുടെ നിര്‍ദ്ദേശ പ്രകാരം പനീര്‍ സെല്‍വത്തെ നിയമാസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!