പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകനു നേരെകയ്യേറ്റശ്രമം

rajdeep-sardesai-100x60ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് നേരെ മോദി അനുകൂലികള്‍ കയ്യേറ്റ ശ്രമം നടത്തി ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ മോദിക്ക് ഇന്ത്യക്കാര്‍ നല്‍കിയ സ്വീകരണത്തിനിടയിലാണ് മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റശ്രമം ഉണ്ടായത്.
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആളുകളുടെ പ്രതികരണം ആരായുന്നതിന് ഇടയിലാണ് ഒരു സംഘം ആളുകള്‍ സര്‍ദേശായിയെ കയ്യേറ്റം ചെയ്തത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജദീസ് സര്‍ദേശായി അടുത്തിടെയാണ് ഐ ബി എന്‍ ചാനല്‍ വിട്ട് ഇന്ത്യാ ടുഡേയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ നടത്തിയ അഭിമുഖത്തില്‍ ഗുജറാത്ത് കലാപത്തില്‍ മാപ്പ് പറയുമോ എന്ന രാജ്ദീപിന്റെ ചോദ്യം മോദിയെ പ്രകോപിതനാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top