Section

malabari-logo-mobile

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി കുറച്ചേക്കും

HIGHLIGHTS : ദില്ലി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ചേക്കും. നിലവില്‍ 12 ഉളളതില്‍ നിന്നും 9 ആക്കാനുള്ള ശുപാര്‍ശ ധനമന്ത്രാലയം പെട്...

Untitled-1 copyദില്ലി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ചേക്കും. നിലവില്‍ 12 ഉളളതില്‍ നിന്നും 9 ആക്കാനുള്ള ശുപാര്‍ശ ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് കൈമാറി. സബ്‌സിഡിയിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് വരുന്ന നഷ്ടമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

യു പി എ സര്‍ക്കാര്‍ നേരത്തെ സിലിണ്ടറുകളുടെ എണ്ണം വെട്ടികുറച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് യു പി എ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് സബ്‌സിഡിയിനത്തില്‍ ഭീമമായ നഷ്ടമാണ് വഹിക്കേണ്ടി വരുന്നത്. ഏകദേശം 6,000 കോടി രൂപയോളം സബ്‌സിഡിയിനത്തില്‍ കേന്ദ്രത്തിന് ചെലവാകുന്നുണ്ട്. എല്‍ പി ജി സബ്‌സിഡി വെട്ടി കുറക്കുക വഴി ഇത് പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്.

sameeksha-malabarinews

നിലവില്‍ 12 സിലിണ്ടറുകള്‍ 420 രൂപാ നിരക്കിലാണ് നല്‍കുന്നത്. ഇത് ഒമ്പതായി ചുരുക്കാനാണ് ധനമന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!