Section

malabari-logo-mobile

ദളിതനായ ബീഹര്‍ മുഖ്യമന്ത്രി ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ ശുദ്ധികലശം

HIGHLIGHTS : പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി സന്ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തി. മധുബനി ജില്ലയിലാണ് സംഭവം നടന്നത്.

Bihar-CMപാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി സന്ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തി. മധുബനി ജില്ലയിലാണ് സംഭവം നടന്നത്.

തന്നെ അവിടെയുള്ളവര്‍ ക്ഷണിച്ചിട്ടാണ് താന്‍ അങ്ങോട്ട് പോയതെന്നും എന്നാല്‍ അവിടെ നിന്ന് പോന്ന ശേഷംമാത്രമാണ് അവിടെ ശുദ്ധികലശം നടത്തിയ കാര്യം അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ അവരെ കുറ്റപ്പെടുത്തുകയില്ലെന്നും അവര്‍ കാണിച്ചത് അവരുടെ മൂല്ല്യമാണെന്നും നമ്മുേടതല്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അനീതിയെ കുറിച്ചാണ് പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നതതെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

മഹാദളിതര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ജിതന്‍ രാം മഞ്ജി. നിതീഷ് കുമാര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ജിതന്‍ രാം മഞ്ജി മുഖ്യമന്ത്രി ആയത്.

എന്നാല്‍ രാംലഖന്‍ രാം രാമനാണ് ശുദ്ധികലശത്തെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തനിക്ക് ഇക്കാര്യമറിയില്ലെന്നാണ് രാംലഖന്‍ രാമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!