Section

malabari-logo-mobile

മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത്‌ സിംഗ്‌ അന്തരിച്ചു

HIGHLIGHTS : ദില്ലി:മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത്‌ സിംഗ്‌ അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്‌തംഭനത്തെ...

ദില്ലി:മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത്‌ സിംഗ്‌ അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാവിലെ 6.55 ഓടെയാണ്‌ മരണം. പ്രതിരോധമന്ത്രി രാജ്‌്‌നാഥ്‌ സിങ്‌ ട്വിറ്ററിലൂടെയാണ്‌ മരണവാര്‍ത്ത അറിയിച്ചത്‌.

1996 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ 13 ദിവസം മാത്രം നിലനിന്ന സര്‍ക്കാറില്‍ കേന്ദ്ര ധനമന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലഘട്ടത്തില്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ രാജിവെച്ചതിനെ തുടര്‍ന്ന്‌ പ്രതിരോധമന്ത്രിയായി. 2002 ല്‍ വീണ്ടും ധനമന്ത്രിയായി. അഞ്ച്‌ തവണ രാജ്യസഭയിലേക്കും, നാല്‌ തവണ ലോക്‌സഭയിലേക്കും ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.

sameeksha-malabarinews

വാജ്‌പേയി ഭരണകാലത്ത്‌ (1998-2004) കാലഘട്ടത്തില്‍ ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രിസഭാ വകുപ്പുകള്‍ വിവിധ സമയങ്ങളില്‍ അദേഹം കൈകാര്യം ചെയ്‌തു. ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായും (1998-99) സേവനമനുഷ്‌ഠിച്ചു. 2004 ല്‍ ബിജെപിക്ക്‌ അധികാരം നഷഷ്ടമായ ശേഷം 2004 മുതല്‍ 2009 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി ജസ്വന്ത്‌ സിംഗ്‌ പ്രവര്‍ത്തിച്ചു.

2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിനെ തുടര്‍ന്ന്‌ ബിജെപിയില്‍ നിന്നും പുറത്താക്കി. 2014 ഓഗസ്റ്റ്‌ 7 ന്‌ അദേഹം കുളിമുറിയില്‍ വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

1938 ജനുവരി 3 ന്‌ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ്‌ ജസ്വന്ത്‌ സിംഗ്‌ ജനിച്ചത്‌. കരസേനയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇതിനുശേഷമാണ്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നുവന്നത്‌. ഭാര്യ: ശീതള്‍കുമാരി. രണ്ട്‌ മക്കളുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!