ചങ്ങനാശ്ശേരി എംഎല്‍എയും മുതിര്‍ന്ന കേരള കോണ്‍ഗ്രസ്‌ നേതാവുമായ സിഎഫ്‌ തോമസ്‌ അന്തരിച്ചു

കോട്ടയം:ചങ്ങനാശ്ശേരി എംഎല്‍എയും മുതിര്‍ന്ന കേരള കോണ്‍ഗ്രസ്‌ നേതാവുമായ സിഎഫ്‌ തോമസ്‌ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള കോണ്‍ഗ്രസ്‌ ഡെപ്യൂട്ടി ചെയര്‍മാനാണ്‌. 2001-2006 കാലത്ത്‌ യുഡിഎഫ്‌ മന്ത്രിസഭയിലെ അംഗമായിരുന്നു.

സിഎഫ്‌ തോമസ്‌ 1980 മുതല്‍ 40 വര്‍ഷമായി എംഎല്‍എയാണ്‌. ഒന്‍പത്‌ തവണയും നിയമസഭയിലെത്തിയത്‌ ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്‌.

Share news
error: Content is protected !!
Scroll to Top