ചെമ്മാടും, ഏആര്‍ നഗര്‍ കുന്നുംപുറവും കണ്ടൈന്‍മെന്റ്‌ സോണില്‍ ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്‌ പോലീസ്

തിരൂരങ്ങാടി കോവിഡ്‌ വ്യാപനം നിയിന്ത്രിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയിലെ 7, 22 ഡിവിഷനുകളും, ഏആര്‍ നഗര്‍ പഞ്ചായത്തിലെ 6,7,9 വാര്‍ഡുകളും കണ്ടൈന്‍മെന്റ്‌ സോണുകളായി പ്രഖ്യാപിച്ചു. ചെമ്മാട്‌ ടൗണ്‍, പോലീസ്‌ സ്‌റ്റേഷന്‍, മിനിസിവില്‍ സ്‌റ്റേഷന്‍, ട്രഷറി എന്നിവ ഉള്‍പ്പെടുന്ന ഭാഗത്താണ്‌ ഇതോടെ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഏആര്‍ നഗറില്‍ പ്രധാന അങ്ങാടിയായ കുന്നുപുറം ഇത്തരത്തില്‍ നിയന്ത്രിത മേഖലയിലായിരിക്കും.

വെള്ളിയാഴ്‌ച തന്നെ ഇവിടെ കണ്ടൈന്‍മെന്റ്‌ സോണാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്ങിലും ശനിയാഴ്‌ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല..ഞായറാഴ്‌ച മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചിട്ടുണ്ട്‌ .
തിരൂരങ്ങാടി പോലീസ്‌ സിഐക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ തിരൂരങ്ങാടി സ്‌റ്റേഷനില്‍ 37 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു.

Share news
error: Content is protected !!
Scroll to Top