യുപിയില്‍ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: നാവ്‌ മുറിച്ചെടുത്തു

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ 20 വയസ്സുകാരിയായ യുവതിയെ നാലുപേര്‍ ചേര്‍ന്ന്‌ കൂട്ട ബലാത്സംഗത്തിനിരയാക്കി. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ്‌ മുറിച്ചെടുത്തു.
അതീവഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്‌.

അമ്മക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ പോയതായിരുന്നു പെണ്‍കുട്ടി . ഇവരുടെ അടുത്തുനിന്നും കുറിച്ച്‌ വിട്ട്‌ നിന്നിരുന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി പാടത്തിനുള്ളിലേക്ക്‌ വലിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നെന്ന്‌ ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയ കാണാതായതിനെ തുടര്‍ന്ന്‌ അമ്മ നടത്തിയ തിരിച്ചിലിനൊടുവിലാണ്‌ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌.

ആദ്യഘട്ടത്തില്‍ പോലീസ്‌ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നു. പിന്നീട്‌ പോലീസ്‌ പ്രതികളെ പിടികൂടി.

അതീവഗുരതരാവസ്ഥ തുടരുന്നതിനാല്‍ പെണ്‍കുട്ടിയ വിദഗ്‌ധ ചികിത്സക്കായി ദില്ലിയിലേക്ക്‌ മാറ്റുമെന്നാണ്‌ സൂചന.

Share news
error: Content is protected !!
Scroll to Top