ദില്ലി: എന്‍ഡിഎയുടെ ഘടകകക്ഷിയില്‍ പ്രമുഖരായ ശിരോമണി അകാലിദള്‍ സംഖ്യം ഉപേക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. അകാലിദള്‍ അധ്യക്ഷന്‍ സുഖ്‌ബീര്‍ സിങ്ങ് ബാദലാണ് തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച് അകാലിദള്‍ നേതാവ് ഹര്‍സിമത്ര് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
ശിരോമണി അകാലിദളും ബിജെപിയുമായുളള സഖ്യം ഏറെ പഴക്കമുളളതാണ്. 1996 ലെ ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇവര്‍ സഖ്യത്തിലാണ്.
മുന്നണി വിടാനുള്ള തീരുമാനം ഐക്യകണ്‌ഠേനയാണ് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി പ്രസിഡന്റ് സുഖബീര്‍ സിങ് ബാദല്‍ ആണ് മുന്നണി വിടാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. കര്‍ഷകരുടെ വികാരം ബിജെപി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചാബില്‍ കര്‍ഷകസമരത്തിന്റെ മുന്‍നിരയില്‍ തന്നെയാണ് ശിരോമണി അകാലിദള്‍.
നേരത്തെ ശിവസേനയും എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്ത് പോയിരുന്നു.




