കാര്‍ഷികബില്ലുകള്‍ക്കെതിരെ രാജ്യമാകെ പ്രതിഷേധനിര

ദില്ലി:  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലുകള്‍ക്കെതിരെ രാജ്യമാകെ പ്രതിഷേധം. അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് ഐക്യനിര തീര്‍ത്ത് തൊഴിലാളികളും, യുവജന-വിദ്യാര്‍ത്ഥി, മഹിളാ സംഘടനകളും.

രാജ്യത്തിന്റെ പലയിടത്തും പ്രക്ഷോഭം ശക്തിപ്പെട്ടിരിക്കുകയാണ്. ഹരിയാനയിലും പഞ്ചാബിലും ബസ്സുകള്‍ ഓടിയില്ല. പഞ്ചാബില്‍ ട്രെയിനുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ബംഗാളില്‍ വ്യാപകമായി റോഡുപരോധിച്ചു. ഉത്തര്‍ പ്രദേശ്, കര്‍ണാടകം, തമിഴ്‌നാട് ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പലയിടങ്ങളിലും ബില്ലുകളുടെ കോപ്പികളും പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു.
കേരളത്തില്‍ സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കര്‍ഷകരോടൊപ്പം പാടശേഖരങ്ങളില്‍ ഇറങ്ങി സമരം ചെയ്തു.

ഭാവി സമരപരിപാടികള്‍ തീരൂമാനിക്കാന്‍ നാളെ കര്‍ഷക സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ യോഗം നടക്കും.

Share news
error: Content is protected !!
Scroll to Top