മലപ്പുറം; ‘മായ്ക്കാനാകില്ല മലബാർ സമര ചരിത്രം’ പരിപാടിയുടെ ഭാഗമായി ചിത്ര രചനാമത്സരം നടത്തും. മലബാർ സമര ചരിത്ര വസ്തുതകൾ വെട്ടിമാറ്റുന്നതിനെതിരെയുള്ള പ്രതിഷേധമാകണം വിഷയം. ചിത്രങ്ങൾ പിഡിഎഫ്, ജെപിഇജി ഫോർമാറ്റുകളിൽ 29 നകം അയക്കണം. പ്രായ വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് 30ന് വൈകിട്ട് നടക്കുന്ന ജനകീയ കൂട്ടായ്മയിൽ സമ്മാനം നൽകും. ഇ മെയിൽ അയക്കുമ്പോൾ പേരും മേൽവിലാസവും ഫോൺ നമ്പറും ചേർക്കുക. ഇ മെയിൽ വിലാസം: malabarstruggle@gmail.com.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



