എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍: കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് മാത്രമല്ല സമരപോരാട്ടങ്ങളിലും ബിജെപി മുന്നിലാണെന്ന് ആദ്യപ്രതികരണം

ദില്ലി: ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തു. ബിജെപിയുടെ പുതിയ 12 വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് അബ്ദുള്ളക്കുട്ടി.

മലയാളികളായ ടോം വടക്കനേയും, രാജീവ് ചന്ദ്രശേഖറിനേയും ദേശീയ വ്യക്താക്കളായി തെരഞ്ഞെടുത്തു.

എന്നാല്‍ ദേശീയ നേതൃത്വത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭാ സുരേന്ദ്രനേയും, കുമ്മനം രാജശേഖരനേയും പരിഗണിച്ചിട്ടില്ല.

കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്റെ മുന്നണിപോരാളി ബിജെപിയാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആദ്യപ്രതികരണം. കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് മാത്രമല്ല സമരപോരാട്ടങ്ങളിലും ബിജെപി മുന്നിലാണെന്നും മാധ്യമങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ടുപറയുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

Share news
error: Content is protected !!
Scroll to Top