Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 800 കടന്നു

HIGHLIGHTS : ഇന്ന് രോഗബാധിതരായത് 826 പേര്‍; 486 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 756 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 41 പേര്...

മലപ്പുറം: ജില്ലയില്‍ ഇതാദ്യമായി ഒരു ദിവസം കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം 800 കടന്നു. രണ്ട് ദിവസം തുടര്‍ച്ചയായി 700 ല്‍പ്പരം രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിറകെ ഇന്ന് ജില്ലയില്‍ 826 പേര്‍ക്കാണ് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് കോവിഡ് വ്യാപനത്തില്‍ ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ഉപേക്ഷ പാടില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 756 പേര്‍ രോഗബാധിതരായപ്പോള്‍ ഉറവിടമറിയാതെ 41 പേര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 486 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,661 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

sameeksha-malabarinews

33,076 പേര്‍ നിരീക്ഷണത്തില്‍

33,076 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,244 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 521 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,654 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,58,304 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,092 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ചേലേമ്പ്ര 1
ചെറക്കലങ്ങാടി 1
തേഞ്ഞിപ്പലം 1
ആലങ്കോട് 8
അലനല്ലൂര്‍ 2
ആലിപ്പറമ്പ് 2
അമരമ്പലം 1
ആനക്കര      3
ആനക്കയം 1
അങ്ങാടിപ്പുറം 4
എ.ആര്‍ നഗര്‍ 12
അരീക്കോട് 15
അരിമ്പ്ര 1
അരിപ്പറമ്പ 1
അരിയല്ലൂര്‍ 4
ആതവനാട് 2
ചീക്കോട് 1
ചെറിയമുണ്ടം 1
ചേലേമ്പ്ര 2
ചെമ്മാട് 1
ചെമ്പത്തറ 1
ചെറിയമുണ്ടം 2
ചെറുകര 1
ചെറുകാവ് 8
ചുങ്കത്തറ 1
എടക്കര 7
എടപ്പറ്റ 2
എടപ്പള്‍ 25
എടരിക്കോട് 6
എടവണ്ണ 10
എടരിക്കോട് 1
എടയൂര്‍ 4
എടപ്പള്‍ 1
ഏക്കാപറമ്പ് 1
ഏലംകുളം 2
ഇരിമ്പിളിയം 1
ഇരിങ്ങല്ലൂര്‍ 1
ഇരിവേറ്റി 1
കാലടി 5
കല്‍പ്പകഞ്ചേരി 1
കണ്ണൂര്‍ 2
കാരക്കുന്ന് 1
കരിപ്പൂര്‍ 1
കരുനമ്പുറം 2
കരുവാരക്കുണ്ട് 4
കാവനൂര്‍ 4
കിഴക്കുമ്പാടം 1
കീഴാറ്റൂര്‍ 1
കോഡൂര്‍ 1
കൊളപ്പുറം 1
കൊണ്ടൊട്ടി 11
കോട്ടിലങ്ങാടി 5
കോട്ടക്കല്‍ 42
കോട്ടപറമ്പ് 1
കോഴിക്കോട് 1
കണ്ണമംഗലം 1
കുറുവ 8
കുട്ടിപ്പാറ 1
കുറ്റിപ്പുറം 6
കുഴിമണ്ണ 7
മക്കരപറമ്പ 4
മലപ്പുറം 18
മമ്പുറം 1
മമ്പാട് 3
മംഗലം 5
മഞ്ചേരി 9
മങ്കട 9
മക്കരപറമ്പ് 1
മാറാക്കര 1
മാറഞ്ചേരി 3
മീനടത്തൂര്‍ 1
മേലങ്ങാടി 1
മേലാറ്റൂര്‍ 4
മൂന്നിയൂര്‍ 9
മൂര്‍ക്കനാട് 1
മൂത്തേടം 1
മൊറയൂര്‍ 3
മുല്ലപ്പടി 1
മുതുവല്ലൂര്‍ 1
മുട്ടികടവ് 3
നന്നമ്പ്ര 3
നന്നമ്മുക്ക് 1
നരിപറമ്പ് 1
നറുകര 1
നെടുവ 4
നിറമരുതൂര്‍ 15
ഒ.കെ. മുറി 1
ഊരകം 2
ഒതുക്കുങ്ങല്‍ 2
ഒഴൂര്‍ 2
പാലക്കാട് 1
പാലപ്പെട്ടി 1
പള്ളിക്കല്‍ 8
പള്ളിക്കര 3
പള്ളിക്കുത്ത് 1
പാലൂര്‍ 1
പാണ്ടിക്കാട് 6
പരപ്പനങ്ങാടി 30
പറപ്പൂര്‍ 2
പരവക്കല്‍ 1
പത്തിരിയാല്‍ 1
പഴമളൂര്‍ 1
പേങ്ങാട് 1
പെരകമണ്ണ 3
പെരിന്തല്‍മണ്ണ 41
പെരിയമണ്ണ 2
പെരുമണ്ണ 1
പെരുമ്പടപ്പ് 6
പെരുവള്ളൂര്‍ 6
പൊന്മള 3
പൊന്മുണ്ടം 7
പൊന്നാനി 17
പൂക്കോട്ടൂര്‍ 11
പൊത്തന്നൂര്‍ 2
പോത്തുകല്ല് 3
പുലാമന്തോള്‍ 3
പുളിക്കല്‍ 3
പുല്‍പ്പറ്റ 6
പുറത്തൂര്‍ 1
പുത്തനത്താണി 1
പുതുക്കോട് 1
പുതുപ്പറമ്പ് 1
പുഴക്കാട്ടിരി 16
രണ്ടത്താണി 1
ഷൊര്‍ണ്ണൂര്‍ 1
താനൂര്‍ 28
താനാളൂര്‍ 4
തലക്കാട് 7
തലപ്പാറ 2
തൃക്കുളം 1
തവനൂര്‍ 1
താഴേക്കോട് 3
തേഞ്ഞിപ്പലം 8
തെന്നല 8
തെയ്യാല 1
തിക്കയില്‍ 1
തിരുന്നാവായ 5
തിരൂരങ്ങാടി 8
തിരുവാലി 1
തോട്ടശേരി 1
തൃക്കലങ്കോട് 2
തൃപ്രങ്ങോട് 1
തുവ്വൂര്‍ 1
തിരൂര്‍ 16
വളപ്പില്‍ 1
വളപുരം 1
വളവന്നൂര്‍ 6
വാളയം 1
വലിയപറമ്പ് 1
വള്ളിക്കുന്ന് 10
വട്ടംകുളം 8
വാഴയൂര്‍ 2
വഴിക്കടവ് 2
വെളിയങ്കോട് 2
വെള്ളില 1
വെളിമുക്ക് 1
വേങ്ങര 8
വെന്നിയൂര്‍ 1
വെട്ടം 10
വെട്ടത്തൂര്‍ 2
വണ്ടൂര്‍ 4
സ്ഥലം ലഭ്യമല്ലാത്തവര്‍ 46

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ആലിപ്പമ്പ് – 02
അങ്ങാടിപ്പുറം-01
ചെമ്പത്തറ-01
എടപ്പാള്‍-02
എടവണ്ണ-02
എറഞ്ഞിലം-01
കാലടി-02
കോട്ടക്കല്‍-04
കുറ്റിപ്പുറം-01
മലപ്പുറം-01
മമ്പാട്-03
മൂത്തേടം-01
നെടിയിരുപ്പ്-01
നിറമരുതൂര്‍-01
ഒഴൂര്‍-02
പാണ്ടിക്കാട്-01
പരപ്പങ്ങാടി-01
പെരിന്തല്‍മണ്ണ-01
പെരിയമണ്ണ്-01
പെരുവള്ളൂര്‍-01
താനൂര്‍-01
തേഞ്ഞിപ്പലം-02
തിരുവാലി-01
തിരൂര്‍-04
വളവന്നൂര്‍-01
വള്ളിക്കുന്ന്-01
വട്ടംകുളം-01

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

വൈദ്യരങ്ങാടി -01, പൂക്കോട്ടൂര്‍ -01, എടവണ്ണ -01, അങ്ങാടിപ്പുറം -01, ആലംകോട്-01.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തിരൂര്‍ -01, പുതുക്കോട് -01, വേങ്ങര -01, ചുങ്കത്തറ -01, ചെറുമുക്ക് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ -01.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അനന്താവൂര്‍ -01, എടവണ്ണ -02, കരുവാരക്കുണ്ട് -01, കൊണ്ടോട്ടി -01, കീഴാറ്റൂര്‍ -01, കോഴിക്കോട് -01, മലപ്പുറം -01, മാറഞ്ചേരി 01, പരപ്പങ്ങാടി – 02, പെരിന്തല്‍മണ്ണ -01, പോത്തുകല്‍ -03, താനൂര്‍ -01, വെളിയംകോട് -02. 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!