Section

malabari-logo-mobile

ജസീറയുടെ സമരം ദില്ലിയിലെ പൗരസമൂഹം ഏറ്റെടുക്കുന്നു

HIGHLIGHTS : ദില്ലി: മണല്‍ മാഫിയക്കെതിരായ ജസീറയുടെ ഏകാംഗസമരത്തിന് ജന്തര്‍മന്ദിറില്‍ പിന്തുണയേറുന്നു. ഇന്നലെ സമരപന്തല്‍ സന്ദര്‍ശിച്ച സ്വാമി അഗ്നിവേശ് സമരത്തിന് സ...

jaseera strikeദില്ലി: മണല്‍ മാഫിയക്കെതിരായ ജസീറയുടെ ഏകാംഗസമരത്തിന് ജന്തര്‍മന്ദിറില്‍ പിന്തുണയേറുന്നു. ഇന്നലെ സമരപന്തല്‍ സന്ദര്‍ശിച്ച സ്വാമി അഗ്നിവേശ് സമരത്തിന് സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ദേശീയ പ്രസക്തിയുള്ള മുദ്രാവാക്യമാണ് സമരത്തിലൂടെ ജസീറ ഉയര്‍ത്തുന്നതെന്ന് സമരവേദി സന്ദര്‍ശിച്ച അഗ്നിവേശ് അഭിപ്രായപ്പെട്ടു.

ദില്ലി യൂണിവേഴ്‌സിറ്റിയിലേയും ജെഎന്‍യുവിലേയും വിദ്യാര്‍ത്ഥികളുടെ ചെറുസംഘങ്ങള്‍ തങ്ങളുടെ സാനിധ്യം കൊണ്ട് സമരപന്തല്‍ ചലനാത്മകാമാക്കുന്നുണ്ട്.
നേരത്തെ ദേശീയമനുഷ്യാവകാശ കമ്മീഷന്റെ പ്രതിനിധികള്‍ ജസീറയുമായി കൂുടിക്കാഴ്ച നടത്തിയിരുന്നു. തൂടര്‍ന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജസീറയുമായി jeseera.സംസാരിച്ച് പ്രശ്‌നപരിഹാരത്തിനായി അടിയന്തരമായി ഇടപെടണമെന്ന് കേരളമുഖ്യമന്ത്രിയോട് ആവിശ്യപ്പെട്ടിരുന്നു.

sameeksha-malabarinews

ജസീറയുടെ സമരിത്തിന്റെ രാഷ്ട്രീയ പ്രസക്തയുളവാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും തയ്യാറാക്കുന്നതിനും സമരസന്ദേശം കൂടുതലാളുകളില്‍ എത്തിക്കുന്നതിന് പൊതുപരിപാടികള്‍ സംഘടിപ്പാക്കാനും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.

ജയറാം രമേഷ് മൂഖ്യമന്ത്രിക്കയച്ച കത്ത്‌
ജയറാം രമേഷ് മൂഖ്യമന്ത്രിക്കയച്ച കത്ത്‌

സിപിഐ നേതാവ് ആനിരാജ, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എ എന്നിവര്‍ സമരപന്തലില്‍ ജസീറയെ സന്ദര്‍ശിച്ചു.

പത്താംക്ലാസ്സ് വിദ്യഭ്യാസം മാത്രമുള്ള ജസീറയുടെ രാഷ്ടീയ ദീര്‍ഘദര്‍ശിത്വം ദില്ലിയിലെ പൗരസമൂഹരാഷ്ട്രീിയവുമായി കണ്ണിചേരുമ്പോള്‍ ഇടതുപക്ഷത്തിന്റെ മൗനവും ചര്‍ച്ചയാകുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!