Section

malabari-logo-mobile

പരിസ്ഥിതി ദുര്‍ബ്ബലമായ 13,000 ഹെക്ടര്‍ ഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കം തടയുക: ബിനോയ് വിശ്വം

HIGHLIGHTS : തിരു : കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബലമായ 13,000 ല്‍പരം ഹെക്ടര്‍ഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്ന് മുന്‍ വനം വകുപ്പ് മന്ത്രി ബിനോയ...

തിരു : കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബലമായ 13,000 ല്‍പരം  ഹെക്ടര്‍ഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്ന് മുന്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം . പരിസ്ഥിതി ദുര്‍ബ്ബല പ്രദേശ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ വന്‍കിട തോട്ടമുടമകളുമായി ഒത്തുകളിച്ചുകൊണ്ട് സര്‍ക്കാര്‍ തന്നെയാണ് ഈ വഞ്ചനയ്ക്ക് നേതൃത്വം നല്‍കുന്നത്. വന്‍കിടക്കാരുമായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ച് നിക്ഷിപ്ത വനഭൂമിയടക്കമുള്ള പരിസ്ഥിതി പ്രാധാന്യമേറിയ ഭൂമി നഷ്ടപ്പെടുന്നത് തുടര്‍ക്കഥയാകുന്നത് തടയാനാണ് 2000 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇ എഫ് എല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പിന്നീട് 2001-06 കാലയളവിലെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അതു നിയമമായെങ്കിലും വന്‍കിടക്കാര്‍ അതിനെതിരായ നിയമ യുദ്ധത്തിലായിരുന്നു.
ഇപ്പോള്‍ ഹൈക്കോടതിയിലെ കേസില്‍ തോട്ടമുടമകള്‍ക്കുവേണ്ടി സുപ്രിംകോടതിയിലെ ഒന്നാം നിര അഭിഭാഷകര്‍ ഹാജരാകുമ്പോള്‍ കേരള സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറലാണു ഹാജരാകുന്നത്. അദ്ദേഹമാകട്ടെ എ ജിയാകും മുന്‍പ് തോട്ടമുടമകളുടെ അഭിഭാഷകനായിരുന്നു. ഇ എഫ് എല്‍ കേസുകള്‍ വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ പ്രത്യേകം നിയോഗിക്കണമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ  നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. കേരളത്തിലെ നദികളുടെ ഉത്ഭവസ്ഥാനമായ പശ്ചിമഘട്ട നിരകളിലെ പരിസ്ഥിതി ദുര്‍ബ്ബലഭൂമി സംരക്ഷിക്കാന്‍ സംസ്ഥാനം ഇതുവരെ നടത്തിവന്ന എല്ലാ പരിശ്രമങ്ങളെയും തകര്‍ക്കുന്ന രീതിയിലാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പ്.
വനം-റവന്യൂ കേസുകളില്‍ സര്‍ക്കാര്‍ഭാഗം നിരന്തരം തോല്‍ക്കുന്നത് എന്നും യു ഡി എഫ് ഭരണത്തിലെ അനുഭവമാണ്. കേസുകള്‍ തോല്‍ക്കുന്നത് കലയും ശാസ്ത്രവുമാക്കുന്ന ഈ അപമാനകരമായ സ്ഥിതി വിശേഷത്തിന്റെ കാരണക്കാര്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേങ്ങള്‍ അന്യാധീനപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പരിസ്ഥിതി പ്രസ്ഥാനവും നീതിബോധമുള്ള ജനങ്ങളും ജാഗ്രതപാലിക്കണമെന്ന് ബിനോയ്‌വിശ്വം
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!