Section

malabari-logo-mobile

‘സിനിമക്കാരും ചെറുപ്പക്കാരുമല്ല മയക്കുമരുന്ന് കൊണ്ട് വന്നത് ‘- ഷൈന്‍ ടോം ചാക്കോ

HIGHLIGHTS : 'It wasn't the movies and the youth that brought drugs' - Shine Tom Chacko

സിനിമാ രംഗത്തെ വ്യാപകമായ മയക്കു മരുന്ന് ഉപയോഗത്തിനെതിരെ നിര്‍മാതാക്കള്‍ വിമര്‍ശനവുമായി എത്തിയിരുന്നു.ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്.’ലൈവ് ‘ എന്ന സിനിമയുടെ പ്രിവ്യൂക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈന്‍.

ഇതൊക്കെ കണ്ടു പിടിച്ചിട്ട് ഒരുപാട് കാലമായെന്നും ലോകത്ത് ആദ്യം മുതലെയുള്ള ഈ സാധനം കൊണ്ട് വന്നത് ചെറുപ്പക്കാരും സിനിമക്കാരുമാണോ എന്ന് തുറന്നു ചോദിച്ച് കൊണ്ടാണ് ഷൈന്‍ രംഗത്ത് വന്നിരിക്കുന്നത്.മക്കളുടെ കൈയ്യില്‍ മയക്കുമരുന്ന് എങ്ങനെ കിട്ടിയെന്ന് മാതാപിതാക്കള്‍ അന്വേഷിക്കണമെന്നും ഷൈന്‍ പറഞ്ഞു.

മംമ്ത മോഹന്‍ദാസ്,സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ‘ലൈവ് ‘.വി. കെ പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!