HIGHLIGHTS : Cultural activist Razaq Payamprot hanged on the verandah of the Panchayat office.
സാംസ്‌ക്കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ
റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് പരിസരത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ റസാഖ് കാലങ്ങളായി പ്രതിഷേധത്തിലായിരുന്നു.
തന്റെ വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ പഞ്ചായത്തുമായി തര്‍ക്കത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുമായി ബന്ധപ്പെട്ടു റസാഖ് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിരുന്നു. പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് റസാഖ് സമൂഹ മാധ്യമങ്ങളിലൂടെയും പറഞ്ഞിരുന്നു. ഇതിനിടെയാണ് മരണം. പ്ലാസ്റ്റിക് മാലിന്യ കമ്പനിക്കെതിരെ നല്‍കിയ പരാതികളും രേഖകളുടെ ഫയല്‍ സമീപത്തുനിന്ന് കണ്ടെത്തി.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്ക് മക്കളില്ല.
കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ ടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.