HIGHLIGHTS : 'IPTA' 80th anniversary celebration was held
കോഴിക്കോട്: ഇന്ത്യന്‍ പീപ്പിള്‍സ് തീയ്യേറ്റര്‍ അസോസിയേഷന്‍ ഇപ്റ്റയുടെ എണ്‍പതാം വാര്‍ഷികാഘോഷം കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു.
കവിയും പ്രഭാഷകനും ഫോക് ലോറിസ്റ്റും ഇപ്റ്റ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറുമായ എം.എം.സചീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എ.ജി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോടിന്റെ നാടകവഴികള്‍ എന്ന വിഷയത്തില്‍ നാടക പ്രവര്‍ത്തകന്‍ എ.രന്താകരന്‍ പ്രഭാഷണം നടത്തി.
ഇപ്റ്റ ദേശീയ വൈ: പ്രസിഡണ്ട് ടി.വി.ബാലന്‍ മുഖ്യാതിഥിയായി. സംസ്ഥാനസെക്രട്ടറി അനില്‍മാരാത്ത്, നാടകനടിയും ഇപ്റ്റ ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ടുമായ എല്‍സി സുകുമാരന്‍, സംസ്ഥാനകമ്മിറ്റി മെമ്പര്‍മാരായ ടി.പി.റഷീദ്, കുര്യന്‍.സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത നടന്‍ സുന്ദരന്‍ രാമനാട്ടുകര – സങ്കടനാരായണന്‍ എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. സുബ്രഹ്‌മണ്യന്‍, സുധീര്‍, രാഗേഷ്, തിലകന്‍ ഫറോക്ക്, മണികണ്ഠന്‍ ചേളന്നൂര്‍, വിനോദിനി ജഗന്നാഥന്‍ എന്നിവര്‍ നാടകഗാനങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.ടി.സുരേഷ് സ്വാഗതവും സി.രാജന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു