Section

malabari-logo-mobile

കോഴിക്കോട്ടെ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് സിദ്ധിഖിന്റെ കാര്‍ തന്നെ

HIGHLIGHTS : Investigators found the car used by the accused to dump the body after killing the businessman in Kozhikode

കോഴിക്കോട്ടെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊല്ലപ്പെട്ട സിദ്ധിഖിന്റെ കാര്‍ തന്നെയാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാനായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാര്‍ ചെറുതുരുത്തിയില്‍ നിന്നാണ് കണ്ടെത്തിയത്.

സിദ്ധിഖിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ശരീരഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങാണ് പുറത്തുവന്നത്. ഒരു സ്ത്രീയും പുരുഷനും ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആദ്യം പുരുഷന്‍ ട്രോളി ബാഗ് കാറില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പിന്നീട് സ്ത്രീ വന്ന് കാറിന്റെ ഡിക്കി തുറന്ന് കൊടുക്കുന്നതും രണ്ടാമത്തെ ട്രോളി ബാഗ് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

sameeksha-malabarinews

അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ട്രോളിബാഗ് കണ്ടെത്തുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ എത്തി പരിശോധന നടത്തി ട്രോളി ബാഗുകള്‍ കണ്ടെത്തുന്നത്. സിദ്ധിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടിഎം വഴിയും ഗൂഗിള്‍ പേ വഴിയും പണം പിന്‍വലിച്ചതാണ് കേസിന് തുമ്പായത്.

കേസിലെ പ്രതികളായ ഫര്‍ഹാനയും ഷിബിലിയും നിലവില്‍ ചെന്നൈയില്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. പ്രതികളെ ട്രെയിന്‍ മാര്‍ഗം തിരൂരില്‍ എത്തിക്കും. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലൂടെയെ കൊലപാതക കാരണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വ്യക്തമാകുകയൊള്ളുവെന്ന് പോലീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!