Section

malabari-logo-mobile

വേങ്ങരയില്‍ മേല്‍പ്പാലം സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങാന്‍ ശുപാര്‍ശ

HIGHLIGHTS : It is recommended to start the process of relocating the flyover at Vengara

വേങ്ങര: വേങ്ങര ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങണമെന്ന് സര്‍ക്കാറി നോട് ശുപാര്‍ശചെയ്യാനൊരുങ്ങി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാ ഗം. ടൗണിലെ ഗതാഗതക്കുരുക്കി ന് പരിഹാരമായി നേരത്തേ ബൈപാസ് അടക്കമുള്ള റോഡു കള്‍ക്ക് ആവശ്യമുയര്‍ന്നുവെങ്കി ലും ഒന്നും നടപ്പിലായിരുന്നില്ല. തു ടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2020-21 ബജറ്റില്‍ മേലപ്പാലമെന്ന ആശയം മുന്നോട്ടുവച്ചു. തുടക്ക മെന്നനിലയില്‍ മണ്ണിന്റെ ഗുണനി ലവാര പരിശോധനക്കായി 18 ലക്ഷം രൂപയുടെ ഭരണാനുമതി യും നല്‍കി. കഴിഞ്ഞ സെപ്തം ബറില്‍ മണ്ണുപരിശോധന നടത്തി.

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം നടത്തിയ പരിശോ ധന തൃപ്തികരമാണെന്നാണ് വി വരം. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാ ണ്. മേല്‍പ്പാല നിര്‍മാണത്തിന് ഭു മി ഏറ്റെടുക്കല്‍ നടപടി വേണമെ ന്നാണ് പ്രധാന ശുപാര്‍ശയെന്നാ ണ് വിവരം. സ്ഥല ലഭ്യതക്കനുസ രിച്ച് മാത്രമേ പദ്ധതിയുടെ ഡി സൈനും എസ്റ്റിമേറ്റ് തയ്യാറാക്കാനും കഴിയൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം.

sameeksha-malabarinews

കുറ്റാളൂര്‍ ജങ്ഷന്‍ മുതല്‍ താ ഴെ അങ്ങാടിവരെ രണ്ട് കിലോമീ റ്റര്‍ നീളത്തിലാണ് മണ്ണ് പരിശോ ധന നടത്തിയത്. അഞ്ചോളം ജങ്ഷനും നിരവധി ലിങ്ക് റോഡു കളുമുള്ള വേങ്ങര ടൗണില്‍ മേല്‍ പ്പാലത്തിന്റെ സാധ്യതയും തൂണു കള്‍ എവിടെയൊക്കെ സ്ഥാപി ക്കേണ്ടിവരുമെന്നും തിട്ടപ്പെടുത്തു കയായിരുന്നു പരിശോധനയുടെ ലക്ഷ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!