Section

malabari-logo-mobile

വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് 24 ബന്ദികളെ മോചിപ്പിച്ചു

HIGHLIGHTS : Ceasefire Agreement; Hamas freed 24 hostages

ഗാസ: ഹമാസ് ബന്ദികളാക്കി വച്ചവരെ മോചിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ 24 പേരെയാണ് മോചിപ്പിച്ചത്. 13 ഇസ്രയേല്‍, 10 തായ്ലന്‍ഡ്, ഒരു ഫിലപ്പെയ്ന്‍സ് പൗരന്‍മാരുടെ മോചനമാണ് ആദ്യ ഘട്ടത്തില്‍ സാധ്യമായത്. 13 ഇസ്രയേല്‍ പൗരന്‍മാരെ റെഡ് ക്രോസിനു കൈമാറി. ഇവര്‍ നിലവില്‍ ഈജിപ്റ്റ് അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേല്‍ പൗരന്‍മാരെ റാഫയിലെത്തിക്കും. കൈമാറ്റം എവിടെ വച്ചായിരിക്കും എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഈജിപ്ഷ്യന്‍ അതിര്‍ത്തി കടന്നാല്‍ സൈനിക ഹെലികോപ്റ്ററുകള്‍ എത്തി ഇവരെ ഇസ്രയേലിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

sameeksha-malabarinews

10 തായ് പൗരന്‍മാരെ ഹമാസ് വിട്ടയച്ചതായി തായ് പ്രധാനമന്ത്രി ശ്രേഷ്ഠ തവിസിന്‍ സ്ഥിരീകരിച്ചു. എംബസി അധികൃതര്‍ ഇവരെ കൊണ്ടു വരാന്‍ തയ്യാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തായ് പൗരന്‍മാരുടെ മോചനം ഈജിപ്റ്റിന്റെ ശക്തമായ ഇടപെടലിലാണ് സാധ്യമായതെന്നു ഈജിപ്ഷ്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ കരാറിനു തായ് പൗരന്‍മാരുടെ മോചനത്തിനു ബന്ധമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!