Section

malabari-logo-mobile

ഇസ്താംബൂളില്‍ ഭീകരക്രമണം: 29 മരണം

HIGHLIGHTS : ഇസ്താംബൂള്‍ :തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേര്‍ക്ക് പരിക്കേറ...

istanbul-608118ഇസ്താംബൂള്‍ :തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്റെ ഹോം ഗ്രൌണ്ടായ മൈതാനത്തിന് സമീപമായിരുന്നു ഭീകരാക്രമണം.

തുര്‍ക്കി സമയം പുലര്‍ച്ചെ രണ്ടോടെ മൈതാനത്തിന്‍റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരെയും അവരുടെ വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരത്തിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് ആക്രമണം നടന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്.

sameeksha-malabarinews

കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും വെടിവെപ്പും നടന്നതായി ദൃക്സാക്ഷികള്‍ രാജ്യാന്തര മാധ്യമങ്ങളോട് പറയുന്നു. അതേസമയം, ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.കുര്‍ദിഷ് വിമതരോ ഐ.എസോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് തുര്‍ക്കി ഭരണകൂടത്തിന്‍റെ നിഗമനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!