വള്ളിക്കുന്ന് റെയില്‍വേസ്‌റ്റേഷനിലെ യാത്രാക്ലേശം: ഉപവാസമനുഷ്ടിച്ച് പുരുഷോത്തമന്റെ ഏകാംഗപ്രതിഷേധം

vallikkunu-newsവള്ളിക്കുന്ന് :വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനിലെത്തുന്ന യാത്രക്കാരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണെന്നാവിശ്യപ്പെട്ട് എംപി പുരുഷോത്തമന്റെ എകാംഗ ഉപവാസം. സാമൂഹ്യപ്രവര്‍ത്തകനും ഏകശബ്ദം പ്രതികരണവേദിയുടെ ചെയര്‍മാനുമായ പുരുഷോത്തമന്‍ മനുഷ്യാവകാശദിനത്തിലാണ് തന്റെ വേറിട്ട സമരം നടത്തിയത്.
സമരം യു. കലാനാഥന്‍ ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് റെയില്‍വേസ്‌റ്റേഷന് തെക്ക് ഭാഗത്ത റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് പണിയുന്നതിനായ് ട്രാക്ക് ഉയര്‍ത്തിയതോടെ പ്ലാറ്റ്‌ഫോറവും ട്രാക്കും ഒരേ ഉയരത്തിലായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്ലാറ്റ്‌ഫോറത്തിലിറങ്ങുന്ന യാത്രക്കാര്‍ക്ക് പലപ്പോഴും അപകടം സംഭവിക്കുന്നുണ്ട്. ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന ആവിശ്യം പുരുഷോത്തമന്‍ മുന്നോട്ട് വെക്കുന്നു.

സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശോഭന, ബ്ലോക്ക് പഞ്ചായത്തംഗം ടി. പ്രഭാകരന്‍, ബാബു പള്ളിക്കര എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top