രണ്ട് രൂപ അരി; അനര്‍ഹരായ ഏഴു ലക്ഷം പേരെ ഒഴിവാക്കി

_Rice-shopആലപ്പുഴ: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ നിന്നും രണ്ട് രൂപ അരി നല്‍കേണ്ട റേഷന്‍ കാര്‍ഡ് ഉടമകളുടെ പട്ടിക പുനര്‍നിര്‍ണ്ണയിച്ചു. ആദ്യ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയ 7 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതിമാസം 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.81 കോടി ആളുകള്‍ക്കാണ് സര്‍ക്കാര്‍ 2 രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. അനര്‍ഹരെ ഒഴിവാക്കിയതോടെ പട്ടിക 1.4 കോടിയായി കുറഞ്ഞു. അര്‍ഹരായവരുണ്ടെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് മുന്നോടിയായി കണക്കെടുപ്പും പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

മുന്‍ഗണനേതര സബ്‌സിഡി വിഭാഗം പട്ടികയാണ് ഇപ്പോള്‍ പുതുക്കിയിട്ടുള്ളത്. മുന്‍ഗണനാ വിഭാഗങ്ങളുടെയും പട്ടിക പുതുക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരാതികളില്‍ തെളിവെടുപ്പ് നടത്തിയാല്‍ മാത്രമേ പട്ടിക പ്രസിദ്ധീകരിക്കൂ. ഡിസംബര്‍ 15 വരെയാണ് തെളിവെടുപ്പ്.

Share news
error: Content is protected !!
Scroll to Top