Section

malabari-logo-mobile

ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസിന്റെ സംസ്‌ക്കാരം;പിണറായി വിജയന്‍

HIGHLIGHTS : കൊച്ചി: ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസിന്റെ സംസ്‌ക്കാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാപ്പ് പറഞ്ഞതുകൊണ്ട് തീരുന്ന പ്രശ്‌നമല്ല ഇതെന്നും മുഖ്യമ...

pinarayi vijayanകൊച്ചി: ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസിന്റെ സംസ്‌ക്കാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാപ്പ് പറഞ്ഞതുകൊണ്ട് തീരുന്ന പ്രശ്‌നമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഭോപ്പാലില്‍ ദൃശ്യമായതെന്നും അദേഹം പറഞ്ഞു. ഭോപാലില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തടഞ്ഞ സംഭവം ഒരുകാലത്തും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് അദേഹം പറഞ്ഞു.

 

ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ ഒരു ബിജെപി നേതാവിനെ പോലും തടഞ്ഞിട്ടില്ല. സംഘര്‍ഷം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ശ്രീ രാജ്നാഥ് സിങ്ങ് തലശ്ശേരിയില്‍ വന്നത്. ഒരു തരത്തിലുള്ള തടസ്സവും ആരും സൃഷ്ടിച്ചിട്ടില്ല.പൊലീസ് പൂര്‍ണ സംരക്ഷണമാണ് നല്‍കിയത്. രാജ്യത്താകെയുള്ള പ്രധാന ബിജെപി നേതാക്കള്‍ കോഴിക്കോട്ട് സമ്മേളിച്ചപ്പോഴും ഒരു ദുരനുഭവവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അതാണ് ഭോപാലിലെ അനുഭവവുമായുള്ള വ്യത്യാസം. അത് സംഘ പരിവാര്‍ സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഭോപ്പാല്‍ യാത്ര നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. അവിടത്തെ പൊലീസിനെയും വിവിരമറിയിച്ചിരുന്നു. എന്നിട്ടും വഴിമധ്യേ വാഹനം തടയുകയാണ് പൊലീസ് ചെയ്തത്.തടഞ്ഞത് സംഘപരിവാര്‍ ആയതുകൊണ്ടാണ് മധ്യപ്രദേശ് പൊലീസ് നടപടി എടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!