Section

malabari-logo-mobile

എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു

HIGHLIGHTS : ISRO successfully launched navigation satellite NVS 01 from the second launch pad at the Satish Dhawan Space Center in Sriharikota.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഐഎസ്ആര്‍ഒ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു.

ഇന്ന് രാവിലെ 10.42 ഓടെയാണ് ഉപഗ്രഹത്തെ വഹിച്ച് ജിഎസ്എല്‍വി എഫ് 12 ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള നാവിഗേഷന്‍ ക്‌ളോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൃത്യമായ സമയ സ്ഥാനങ്ങള്‍ നിര്‍ണയിക്കാന്‍ സഹായകരമാകും.

sameeksha-malabarinews

ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്.നേരത്തെ ജിപിഎസ് ഉള്‍പ്പെടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിര്‍ണയ സ്ഥാനനിര്‍ണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്താണ് ജിപിഎസ് വിവരങ്ങള്‍ നല്‍കുന്നത് യുഎസ് വിസമ്മതിച്ചത് ഇതോടെ നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിക്കുകയായിരുന്നു.തുടന്ന് 2006 ല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. നാവിക് പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ഇതുവരെ ഒന്‍പത് വിക്ഷേപണങ്ങള്‍ നടത്തിയെങ്കിലും ഏഴ് ഉപഗ്രങ്ങളാണ് പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ഈ ഏഴ് ഉപഗ്രഹങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് നടത്തിയിരിക്കുന്ന വിക്ഷേപണം .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!