Section

malabari-logo-mobile

ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യാത്രക്കാരന്‍; ദൃശ്യം പകര്‍ത്തി യുവതി

HIGHLIGHTS : Passenger performs nudity on bus; The young woman captured the scene

കണ്ണൂര്‍:കണ്ണൂര്‍ ചെറുപുഴയില്‍ ബസ്റ്റാന്റില്‍ സ്വകാര്യ ബസില്‍ വെച്ച് യാത്രക്കാരനായ മധ്യവയസ്‌ക്കന്റെ നഗ്നതാപ്രദര്‍ശനം. സഹയാത്രികയായ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു ഇയാള്‍. ഇതോടെ യുവതി ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യങ്ങളില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തളിപ്പറമ്പ് ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ് ചെറുപുഴ സ്റ്റാന്റില്‍ നിര്‍ത്തിയപ്പോഴാണ് യാത്രക്കാരന്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയത്.

sameeksha-malabarinews

ഈ സമയം ബസ്സില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ബസ്സിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. യുവതി ഇത് പകര്‍ത്താന്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടോ അതോ മറ്റാരോ കടന്നുവന്നതിനാലോ ഇയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അതെസമയം ഈ സംഭവത്തില്‍ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!