നടി നവ്യാ നായര്‍ ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍

കോഴിക്കോട്:നടി നവ്യാ നായരെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പുതിയചിത്രമായ ജാനകി ജാനേയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇതെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയാണോ എന്ന് സംശയിക്കുന്നുണ്ട്.

നവ്യാ നായരെ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാനായി സുഹൃത്തായ നിത്യാ ദാസ് ആശുപത്രിയില്‍ എത്തിയിരുന്നു.

നവ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ കഴിയില്ലെന്ന് നവ്യ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അടുത്ത തീയതി ഉടനെ അറിയിക്കുമെന്നും താരം കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top