ചെമ്പേത്തോട് പാലം ഉദ്ഘാടനം ചെയ്തു

കടലുണ്ടി: പഞ്ചായത്ത് പദ്ധതിയില്‍ നാലു ലക്ഷം രൂപ ചിലവില്‍ ഐറ്റുവളപ്പില്‍ നിര്‍ച്ചിച്ച ചെമ്പേത്തോട് തെക്കേ പാലം കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ഉദ്ഘാടനം ചെയ്തു. കടലുണ്ടിപ്പുഴയില്‍ എത്തുന്ന തോണികള്‍ക്ക് കടന്നു പോകാന്‍ സൗകര്യമൊരുക്കിയാണ് 16 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുള്ള പാലം രൂപകല്പന ചെയ്തത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഹക്കീമ മാളിയേക്കല്‍ സ്വാഗതവും എ.പി.പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, ബ്ലോക്ക് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട്, മൂന്നാം വാര്‍ഡ് മെമ്പര്‍ ടി.പി.ഇമ്പിച്ചിക്കോയ, പാലം നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ കെ.ഇസ്മായില്‍, കടലുണ്ടിക്കടവ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.എം. മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top