ഹരിദാസന്‍ മാഷിന് പൗരാവലി യാത്രയപ്പ് നല്‍കി

കടലുണ്ടി: 32വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കടലുണ്ടി വട്ടപ്പറമ്പ് ഗവ.എല്‍.പി.സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഹരിദാസന്‍ മാഷിന് വട്ടപ്പറമ്പ് പൗരാവലിയുടെ നേതൃത്ത്വത്തില്‍ വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് വട്ടപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ പ്രധാനാധ്യാപകനായി ഹരിദാസന്‍ ചുമതലയേറ്റത്. ചുരുങ്ങിയ കാലം കൊണ്ട് കുട്ടികളുടെയും നാടുകാരുടെയും പ്രിയപ്പെട്ട അദ്ധ്യാപകനായ അദ്ദേഹത്തിന് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടും പി.ടി.എയുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇവിടെ തന്നെ തുടരുകയാണുണ്ടായത്. വിരമിക്കുന്നതിനു മുമ്പ് 200 ദിവസത്തിലധികം ലീവ് ഉണ്ടായിരുന്നിട്ടും അതൊന്നുമെടുക്കാതെ അദ്ദേഹം സ്‌കൂളിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക് മുന്നില്‍ നിന്നു നേതൃത്ത്വം നല്‍കി. കുടിവെള്ളം മലിനമായപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും കാശെടുത്ത് വാട്ടര്‍ പ്യൂരിഫെയര്‍ വാങ്ങി സ്ഥാപിച്ച് മാതൃകയായി.

പൗരാവലിയുടെ നേതൃത്ത്വത്തില്‍ നടന്ന യാത്രയയപ്പു സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ പി.ആര്‍, മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടന്‍, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്തംഗം അഡ്വ:പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വെള്ളായിക്കോട്ട്, വിദ്യഭ്യാസ സ്ഥിരം അധ്യക്ഷ ടി.സുഷമ, സി.ഫല്‍ഗുനന്‍,സി. എം സതീദേവി, സി. വിജയകുമാര്‍, എം എസ് .റഹീമ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. പി വി.മുഹമ്മദ് ഷാഹിദ് സ്വാഗതവും നൗഷാദ് വട്ടപ്പറമ്പ് നന്ദിയും പറഞ്ഞു. ജെ സി ഐ കടലുണ്ടി, ഫിനിക്‌സ് വട്ടപ്പറമ്പ് എന്നീ സംഘടനകള്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന് കുമാരി ദേവനന്ദയുടെ ഗാനവിരുന്നും, നിയാങ്കിത അവതരിപ്പിച്ച കോമഡി സ്‌കിറ്റും അരങ്ങേറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top