Section

malabari-logo-mobile

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : Israeli Airstrikes on Gaza Refugee Camp; 50 people were killed and many injured

വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതേസമയം വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയ ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്.

sameeksha-malabarinews

ഗാസ നഗരത്തില്‍ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!