Section

malabari-logo-mobile

നഴ്‌സുമാരെ മോചിപ്പിക്കാമെന്ന് വിമതരുടെ വാഗ്ദാനം

HIGHLIGHTS : ബാഗ്ദാദ്: തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന നഴ്‌സുമാരുടെ മോചനക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് മോചിപ്പിക്കാമെന്ന് വിമതരുടെ വാഗ്ദാനം....

images (1)ബാഗ്ദാദ്: തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന നഴ്‌സുമാരുടെ മോചനക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് മോചിപ്പിക്കാമെന്ന് വിമതരുടെ വാഗ്ദാനം. വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് വിമതര്‍ പറഞ്ഞതായി നഴ്‌സുമാര്‍ അറിയിച്ചു.

വിമതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആറ് ഗള്‍ഫ് രാജ്യങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും ആരാണ് അവരെ തട്ടിക്കൊണ്ടുപോയതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

sameeksha-malabarinews

മൊസൂളിലെത്തിച്ച നഴ്‌സുമാരെ അല്‍ജിഹാരി ആശുപത്രിക്കടുത്തെ പഴയ കെട്ടിടത്തില്‍ താമസിപ്പിച്ചിരിക്കുന്നതായാണ് വിവരം.

ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരമാണ് നഴ്‌സുമാര്‍ തിക്രിതില്‍ നിന്നും മൊസൂളിലേക്ക് പോകാന്‍ തയ്യാറായതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിക്രതിലെ ആശുപത്രിയില്‍ കുടുങ്ങിയ 46 നഴ്‌സുമാരെയാണ് സുന്നി വിമതര്‍ മൊസൂള്‍ പട്ടണത്തിലേക്ക് മാറ്റിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!