മഴ കുറഞ്ഞാല്‍ ലോഡ്‌ഷെഡിംഗ്;ആര്യാടന്‍

aryadan muhammedകൊച്ചി: സംസ്ഥാനത്ത് മഴകുറഞ്ഞാല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ആര്യാടന്‍ മുഹമ്മദ്. കുടശ്ശികയിനത്തില്‍ തന്നെ വൈദ്യുതി ബോര്‍ഡിന് 800 കോടി ലഭിക്കാനുണ്ടെന്നും ഇതില്‍ 500 കോടിയും നല്‍കാനുള്ളത് വാട്ടര്‍ അതോറിറ്റിയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രവുമായി 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി കൊണ്ടുവരാന്‍ മാര്‍ഗമൊന്നുമില്ലെന്നും ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.

മദ്യനയത്തില്‍ കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top