Section

malabari-logo-mobile

ഷീലാ ദീക്ഷിത് ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ചത് 31 എസി, 15 കൂളര്‍, 25 ഹീറ്റര്‍

HIGHLIGHTS : ദില്ലി: ദില്ലി മുഖ്യമന്ത്രിയായിരിക്കെ മോത്തിലാല്‍ നെഹറു മാര്‍ഗില്‍ ഷീലാ ദീക്ഷിത് താമസിച്ചിരുന്ന വസതിയില്‍ 31 എസി, 25 ഹീറ്റര്‍, 15കൂളര്‍ എന്നിവ ഉപയോ...

Sheila_1489715fദില്ലി: ദില്ലി മുഖ്യമന്ത്രിയായിരിക്കെ മോത്തിലാല്‍ നെഹറു മാര്‍ഗില്‍ ഷീലാ ദീക്ഷിത് താമസിച്ചിരുന്ന വസതിയില്‍ 31 എസി, 25 ഹീറ്റര്‍, 15കൂളര്‍ എന്നിവ ഉപയോഗിച്ചതായുള്ള വിവരം പുറത്തു വന്നു. വിവരവാകാശ നിയമ പ്രകാരം സുഭാഷ് അഗര്‍വാള്‍ പുറത്തുകൊണ്ടുവന്ന രേഖകളിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ മോത്തിലാല്‍ നെഹറു മാര്‍ഗിലെ വസതിയില്‍ എന്തൊക്കെ വൈദ്യുതോപകരണങ്ങളാണ് സ്ഥാപിച്ചതെന്ന സുഭാഷിന്റെ ചോദ്യങ്ങള്‍ക്കാണ് സെന്റര്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റ് മറുപടി നല്‍കിയത്.

sameeksha-malabarinews

വസതിയല്‍ 31 എസി,25 ഹീറ്റര്‍, 15 കൂളര്‍, 16 എയര്‍ പ്യൂരിഫയോഴ്‌സ്, 12 ഗീസറുകള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. 16.81 ലക്ഷം രൂപ ഇലക്ട്രിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ചിലവാക്കിയതായി രേഖകളിലുണ്ട്.

മുഖ്യമന്ത്രിയും ജനപ്രതിനിധികളുമൊക്കെ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഇവര്‍ ഇത്രയും സൗകര്യങ്ങളൊരുക്കുന്നതെന്ന് ഓര്‍മിക്കണമെന്ന് സുഭാഷ് അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ ദുരുപയോഗങ്ങള്‍ അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് സെന്റര്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ്. ഇത്തരത്തില്‍ ജനപ്രതിനിധികള്‍ മറ്റ് ഉദ്യാഗസ്ഥര്‍ മുതലായവരും സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ എത്രയും പെ്‌ട്ടെന്ന് നടപടിയെടുക്കണമെന്ന്ും അഗര്‍വാള്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!