മഞ്ജുവാര്യര്‍ കുടുംബശ്രീയുടെ മുഖം

16tvf_manju1_1895044fമഞ്ജുവാര്യരുടെ രണ്ടാം വരവിന് കളമൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ നിരുപമ എന്ന കഥാപാത്രം മറ്റൊരു ഉത്തവാദിത്വം കൂടി മഞ്ജുവിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായ കുടുംബശ്രീ മഞ്ജുവാര്യരെ തങ്ങളുടെ ജൈവ കൃഷി ഉല്‍പ്പനങ്ങളുടെ ഗുഡ്‌വില്‍ അംബാസിഡറാക്കുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ സ്വന്തംവീടിന്റെ ടെറസിലും അയല്‍ വിടുകളിലെ ടെറസിലുമെല്ലാം ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുകയും വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരെ പ്രേക്ഷകനെ ചിന്തിപ്പിക്കുയും ചെയ്യുന്ന കഥാപാത്രമായിരുന്നു മഞ്ജുവാര്യയുടെ നിരുപമ.

ഇന്ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ചാണ് ചടങ്ങ് നടക്കുക. താരവുമായി കുടുംബ ശ്രീ കര്‍ഷക വനിതകള്‍ മുഖാമുഖം പരിപാടിയും നടക്കും. കുടുംബ ശ്രീ നടപ്പാക്കുന്ന വിഷ വിമുക്ത പച്ചക്കറി കൃഷിയെ കുറിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

Share news
error: Content is protected !!
Scroll to Top