Section

malabari-logo-mobile

അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനത്തിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാം

HIGHLIGHTS : മലപ്പുറം ; അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് ഭാരത സര്‍ക്കാര്‍ നശാ മുക്ത് ഭാരത് അഭിയാന്‍, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍...

മലപ്പുറം ; അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് ഭാരത സര്‍ക്കാര്‍ നശാ മുക്ത് ഭാരത് അഭിയാന്‍, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളാ പൊലീസ്, എക്സൈസ്, വിമുക്തി മിഷന്‍ സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

സിനിമാഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, മിമിക്രി, നൃത്തം, ഏകപാത്രാഭിനയം, വാദ്യോപകരണം, ഓട്ടന്‍തുള്ളല്‍, നാടന്‍പാട്ട് കവിതാലാപനം, പ്രസംഗം തുടങ്ങി ഏതു കലാരൂപവും രണ്ട് മിനിറ്റില്‍ കൂടാതെ അവതരിപ്പിച്ചതിന്റെ വീഡിയോയാണ് അയയ്ക്കേണ്ടത്. കൂടാതെ കവിത രചന, ഗാനരചന, പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, കാര്‍ട്ടൂണ്‍ രചന, സ്ലോഗന്‍ രചന, ഉപന്യാസരചന, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ് എന്നീ മത്സരങ്ങളിലും പങ്കെടുക്കാം. ഈ മത്സരങ്ങളില്‍ എഴുതിയതോ വരച്ചതോ ആയ സൃഷ്ടികളുടെ ഫോട്ടോയെടുത്ത് അയച്ചുനല്‍കണം. അയക്കുന്ന സൃഷ്ടികള്‍ ലഹരി വിരുദ്ധസന്ദേശം ഉള്‍ക്കൊള്ളുന്നതായിരിക്കണം.

sameeksha-malabarinews

അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍, കോമണ്‍ കാറ്റഗറി (20 വയസുമുതലുള്ളവര്‍ പ്രായപരിധിയില്ല) എന്നിങ്ങനെയാണ് മത്സരം. മത്സരത്തിന് മലയാളഭാഷ മാത്രം തെരഞ്ഞെടുക്കണം. സൃഷ്ടികള്‍ ജൂണ്‍ 26 ന് മാത്രം അയക്കണം. ജൂണ്‍ 26ന് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ സൃഷ്ടികള്‍ അയയ്ക്കാം. ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച അഞ്ച് സൃഷ്ടികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. സൃഷ്ടികള്‍ അയയ്ക്കുന്നവര്‍ സൃഷ്ടിയ്ക്കൊപ്പം പേര്, ഫോണ്‍നമ്പര്‍, വിഭാഗം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് എന്നിവയും കോമണ്‍ കാറ്റഗറിയിലുള്ളവര്‍ ഫോണ്‍നമ്പരും മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 7907350948 ല്‍ സൃഷ്ടികള്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447701622 ല്‍ ബന്ധപ്പെടണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!