Section

malabari-logo-mobile

വാഹന ഇന്‍ഷുറന്‍സ്: ഉപഭോക്താക്കള്‍ വഞ്ചിതരാകരുത്

HIGHLIGHTS : വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് ആര്‍.റ്റി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും അനുസര...

Car-Insuranceവാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് ആര്‍.റ്റി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമെ ഉപഭോക്താവിന് ആനുകൂല്യം ലഭിക്കൂ. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ രജിസ്‌ടേഷന്‍ സര്‍ട്ടിഫിക്കറ്റിലുള്ളതാണെന്ന് ഉറപ്പാക്കണം.
പ്രൈവറ്റ് വാഹനത്തില്‍ പാസഞ്ചര്‍ കപ്പാസിറ്റി ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ടാക്‌സിയാണെങ്കില്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതാണെന്നും ഉറപ്പാക്കണം. ബസ്സുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റിയും സ്റ്റാന്‍ഡിങ് കപ്പാസിറ്റിയും കൂട്ടിയാണ് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത്.
ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുമ്പോള്‍ കവര്‍ നോട്ട് വാങ്ങാതെ സര്‍ട്ടിഫിക്കറ്റ് തന്നെ വാങ്ങണം. സര്‍ട്ടിഫിക്കറ്റില്‍ ഇന്‍ഷുറന്‍സ് സ്റ്റാംപ് പതിച്ച് മുദ്ര ഉണ്ടെന്നും ഉറപ്പാക്കണം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പ്രീമിയം അടയ്ക്കാന്‍ ശ്രദ്ധിക്കണം. വാഹന ഉടമയുടെ പേരില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് എടുക്കുകയും വാഹനം കൈമാറുമ്പോള്‍ സര്‍ട്ടിഫിക്കറ്റിലും പേര് മാറ്റണം. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ irda.gov.in ല്‍ അറിയിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!