കടലുണ്ടിപുഴ കരകവിയുന്നു; പരപ്പനങ്ങാടി വള്ളിക്കുന്ന് തിരൂരങ്ങാടി പഞ്ചായത്തുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

parappanangadiപരപ്പനങ്ങാടി: രണ്ടു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍
കടലുണ്ടിപുഴ കരകവിഞ്ഞു. പുഴയുടെ തീരത്തുള്ള പരപ്പനങ്ങാടി വള്ളിക്കുന്ന് തിരൂരങ്ങാടി, വേങ്ങര പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളല്ലാം വെള്ളം കയറി. പലയിടങ്ങളിലും പുഴയുടെ കൈത്തോടുകള്‍ വഴി വെള്ളം പാടത്തേക്ക് എത്തിയതോടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചു. നിരവധി വീടുകള്‍ വെള്ളത്തിലായി.

പരപ്പനങ്ങാടിയിലെ കരിങ്കല്ലത്താണി, പാലത്തിങ്ങല്‍ കയ്യറ്റുചാലില്‍, കൊട്ടന്തല, കോട്ടത്തറ, താഴേങ്ങല്‍ എന്നിവടങ്ങളിെല നൂറോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലത്തിങ്ങില്‍ സ്്കൂളിന് സമീപത്തെ പാടത്തേക്ക് തോട്ടിലുടെ വെള്ളം കയറിയതിനെ തുടര്‍ന്ന റോഡടക്കം വെള്ളത്തിലായി. ഇവിടെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട് അഞ്ചപ്പുരയക്ക് കിഴക്ക് ഭാഗത്ത് കീരണിത്തറയില്‍ വെളളം കയറിയതു മൂലം ആറു വീടുകള്‍ ഒറ്റപ്പെട്ടു.parappanangadi 2

വള്ളിക്കുന്ന് കാര്യാട് കടവിന് സമീപത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന ഏഴു വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവടങ്ങളില്‍ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് ഭീഷണിയായതോടെ നിരവധി പേര്‍ വീടൊഴിഞ്ഞു പോയി. ഈ ഭാഗത്ത് വ്യാപകാമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്.parappanangadi3

തിരൂരങ്ങാടിയില്‍ മാനിപ്പാടം കുറ്റൂര്‍ പാടം കിഴക്കം തോട്, കൊടുവാപ്പാടം മമ്പുറം പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. തിരൂരങ്ങാടിയില്‍ 175 വീടുകള്‍ വെള്ളത്തിനടിയിലായി. ചെറുമുക്ക് കക്കാട് റോഡില്‍ വെള്ളം കയറി. വെള്ളിലക്കാട് ഭാഗത്ത് 25ഓളം വീട്ടുകാര്‍ വീടൊഴിഞ്ഞു. തുറക്കല്‍ ഒഴൂര്‍ റോഡ് വെള്ളത്തിനടിയിലാണ്.

 

 

Share news
error: Content is protected !!
Scroll to Top