ബിന്ധ്യാസും റുക്‌സാനയും കീഴടങ്ങി; ശരചന്ദ്രപ്രസാദിനും അബ്ദുള്ളക്കുട്ടിക്കുമെതിരെ ഗുരുതരആരോപണങ്ങള്‍

bindhya-ruksanaകൊച്ചി: ജ്യാമ്യത്തിലിറങ്ങി മുങ്ങിയ ബ്ലാക് മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതികളായ ബിന്ധ്യാസ് തോമസും റുക്‌സാനയും കീഴടങ്ങി. വെഞ്ഞാറമൂട് സ്വദേശിയായ രവീന്ദ്രന്‍ ആത്യമഹത്യ ചെയ്ത കേസില്‍ പ്രേരണക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. ഈ കേസിലാണ് ഇവര്‍ എറണാകുളം ഡിസിപി ആര്‍. നിശാന്തിനിയുടെ ഓഫീസില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ അഭിഭാഷകര്‍ക്കൊപ്പം നാടകീയമായി കീഴടങ്ങിയത്.
ഈ കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ഇവരോട് പോലീസ് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ രണ്ടുദിവസം മുമ്പ് മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് തിരച്ചില്‍ സജീവമാക്കുകയും വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചരിന്നു.

ബ്ലാക്ക് മെയില്‍ കേസിലെ പരാതിക്കാരനായ സജികുമാറിന് പല ഉന്നതരാഷ്ട്രീയ നേതക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഇരുവരും കെപിസിസി ജനറല്‍സക്രട്ടറി ശരത്ചന്ദ്രപ്രസാദും അബ്ദുള്ളക്കുട്ടികുമെതിരെയും ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ശരത് ചന്ദ്രപസാദ് ജയചന്ദ്രനുമായി ദീര്‍ഘകാലമായി ബന്ധമുണ്ടെന്നും, സജികുമാറിന് ശരത്തുമായും കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്ളക്കുട്ടിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ പല ഉന്നതരുടെയും പേരുകള്‍ വെളിപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാന്‍ സമയമെടുത്ത ഇവരെ പോലീസ് വിലക്കിയില്ലെന്നത് ശ്രദ്ധേയമായി.

Share news
error: Content is protected !!
Scroll to Top