ദില്ലി: എടിഎം കൗണ്ടറിനുള്ളില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെ 11.30 ഓടെ ഡല്‍ഹിക്ക് പുറത്തുള്ള ഹൊലാമ്പിയിലാണ് സംഭവം നടന്നത്. എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ശ്യാംനാഥ് ദുബെ(35)യാണ് ഷോക്കേറ്റ് മരിച്ചത്.
എടിഎം കൗണ്ടറിന് സമീപത്തെ ഫാക്ടറിയിലാണ് ശ്യാംനാഥ് ജോലി ചെയ്തിരുന്നത്. ഇയാള്‍ക്ക് ഷോക്കേല്‍ക്കുന്നത് കണ്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
എടിഎമ്മിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി പ്രവഹിച്ചതാണ് അപകടമുണ്ടാവാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവുകള്‍ക്കായി എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.




