മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാളില്‍

nepalദില്ലി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള സ്വീകരിച്ചു.17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. വ്യാപാരം,നിക്ഷേപം,ജലവൈദ്യുത പദ്ധതി, വിദ്യഭ്യാസം, വിനോദ സഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.

നേപ്പാളിലെ പ്രമുഖ വ്യവസായികളുമായി മോദി കൂടിക്കാഴ്ച്ച നടത്തും. നേപ്പാള്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം മോദിയെ അഭിസംബോധന ചെയ്യും.

Share news
error: Content is protected !!
Scroll to Top