സിന്‍ഡിക്കേറ്റ് ബാങ്ക് മേധാവി അറസ്റ്റില്‍

1407055015-8721സിന്‍ഡിക്കേറ്റ് മേധാവി എസ് കെ ജയിനിനെ സിബിഐ അറസ്റ്റ് ചെയ്തു. കല്‍ക്കരിപ്പാടം അഴിമതി വിവാദത്തിലുള്‍പ്പെട്ട രണ്ട് കമ്പനികള്‍ക്ക് വായ്പ്പാപരിധി ഉയര്‍ത്തുന്നതായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. 50 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. ജയിനിന്റെ വീട്ടില്‍ നിന്ന് 21 ലക്ഷം രൂപ 1.68 കോടി രൂപ വില വരുന്ന സ്വര്‍ണവും സ്ഥിര നിക്ഷേപത്തിന്റെ രേഖകളും സിബിഐ പിടിച്ചെടുത്തു. കഴിഞ്ഞ ആറുമാസമായി ജയിന്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.

സി കെ ജയിന്‍ കൂടാതെ ഇയാളുടെ ബന്ധുക്കളായ വിനീത് ഗോധ, പുനീത് ഗോധ, സിമന്റ് വ്യാപാരി വിജയ് പഹൂജ ബുഷന്‍ സ്റ്റീല്‍ മാനേജിങ് ഡയറക്ടര്‍ നീരജ് സിന്‍ഗല്‍, പ്രകാശ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ വേദ് പ്രകാശ് അഗര്‍വാള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പവന്‍ ബന്‍സല്‍, പുരുഷോത്തം തോടാനി, പങ്കജ്ബന്‍ എന്നിവരേയും സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിനീത് ഗോധ സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍വക്താവാണ്.

Share news
error: Content is protected !!
Scroll to Top