പരപ്പനങ്ങാടി: കനത്ത മഴയെ തുടര്‍ന്ന് പരപ്പനങ്ങാടിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ പുത്തരിക്കലെ രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പരപ്പനങ്ങാടി സഹകരണ കോളേജും പുത്തരിക്കലില്‍ പ്രവര്‍ത്തിക്കുന്ന ഒരു അണ്‍എയ്ഡഡ് സ്‌കൂളിലുമാണ് വെള്ളം പൊങ്ങിയത്. പാലത്തിങ്ങല്‍ സ്‌കൂളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാളെ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കേളേജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




