അബ്ദുള്ളക്കുട്ടി (സന്തോഷ് പണ്ഡിറ്റ്) ?

Untitled-1 copyതന്റെ പുതിയ പുസ്തകം വിറ്റഴിക്കാന്‍ അബ്ദുള്ളക്കുട്ടി നടത്തുന്നത്് സന്തോഷ് പണ്ഡിറ്റ് നടത്തിയ നെഗറ്റീവ് മാര്‍ക്കറ്റിങ്ങ് തന്ത്രമാണെന്ന് കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം. പത്രത്തിന്റെ വാരവിശേഷം എന്ന കോളത്തിലാണ് അബ്ദുള്ളക്കുട്ടിയ സിനിമാതാരം സന്തോഷ് പണ്ഡിറ്റുമായി ഉപമിച്ചിരിക്കുന്നത്.

ഒരു രൂപയുടെ പോലു ചിലവില്ലാതെ അബ്ദുള്ളക്കുട്ടിക്ക് തന്റെ പുസ്തകം ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് വീക്ഷണം വിലിയിരുത്തുന്നു. എന്നാല്‍ ഇതിനുപയോഗിച്ച രീതിയെ പണ്ഡിറ്റിനെ മുന്‍നിര്‍ത്തി പരഹസിക്കുകയായിരുന്നു പത്രം. അബ്ദുള്ളക്കുട്ടിയുടെ റോള്‍ മോഡല്‍ സന്തോഷ് പണ്ഡിറ്റാണോ എന്ന സംശയവും വീക്ഷണം ഉയര്‍ത്തുന്നുണ്ട്.

മറക്കാനാവാത്ത മക്കാവു യാത്രകള്‍ എന്ന പുസ്തകമാണ് വിവാദമായിരിക്കുന്നത്. കേരളത്തിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ വിദേശരാജ്യങ്ങളിലേതുപോലെ നിശാ ക്ലബ്ബുകളും സെക്‌സ് കളിപ്പാട്ടങ്ങളുടെ വില്‍പന കേന്ദ്രങ്ങളും വേണമെന്നാവിശ്യപ്പെടുന്ന ചില പരാരമര്‍ശങ്ങള്‍ ഈ യാത്രവിവരണത്തില്‍ ഉണ്ടെന്നെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

 

Share news
error: Content is protected !!
Scroll to Top