കൊച്ചി:കോടതി മുറിയില്‍താന്‍ അപമാനിക്കപ്പെട്ടെന്ന് വിചാരണ കോടതിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി.ഒരു സ്ത്രീയോട്‌ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നെന്നും നടി പറഞ്ഞു.
എട്ടാം പ്രതിയായ ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് കോടതിയിലെത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടിവന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയെപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും നടി പറഞ്ഞു.


നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടക്കുന്ന എറണാകുളം കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടേയും ഹരജിയാണ് ഇന്ന് ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തത്. കേസില്‍വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.