തിരൂരങ്ങാടി:കൊടിഞ്ഞിയില്‍ കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാഷണല്‍ സ്‌കൂളിന് സമീപം കൊയപ്പ അലവിക്കുട്ടിയുടെ വീട്ടില്‍ അപകടം സംഭവിച്ചത്. ഗ്യാസ് ഫിറ്റ് ചെയ്യുന്നതിനിടെ അസാധാരണമായരീതിയില്‍സിലിണ്ടറില്‍ നിന്ന് തീ ഉയരുകയായിരുന്നെന്ന് വീട്ടുകാര്‍പറഞ്ഞു. ഇതുകണ്ടതോടെ വീട്ടിലുള്ളവരെല്ലാം പുറത്തേക്കിറങ്ങിയോടി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തീ അടുക്കളയിലെ വീട്ടുപകരണങ്ങളിലേക്ക്പടരാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ ഓടിയെത്തി ചാക്ക്‌നനച്ച് സിലിണ്ടറിനുമുകളിലേക്കിട്ട്തീയണച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ നനിന്നും ഫയര്‍ഫോഴ് എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. ഇതുകണ്ടയുടന്‍തന്നെ ഗൃഹനാഥനായ അലവിക്കുട്ടി വീട്ടിലെ മെയിസ്വിച്ച് ഓഫ്‌ചെയ്യുകയും ചെയ്തിരുന്നു.


അപകടത്തില്‍ വീട്ടുപകരണങ്ങള്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
1
1