കോണ്‍ഗ്രസിന് ജങ്ങള്‍ക്കിടയില്‍രാഷ്ട്രീയ ബദലാവാന്‍ കഴിയുന്നില്ല;രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍

Congress cannot make political change among people; Kapil Sibal

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി:തെഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവുമായ കപില്‍ സിബല്‍. ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായിട്ടുള്ള നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെന്ന് സിബല്‍ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്തുന്നില്ലെന്നും അദേഹം വിമര്‍ശിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍സംസാരിക്കുകയായിരുന്നു അദേഹം.

പാര്‍ട്ടിക്ക് ഒരുഫലപ്രദമായ ബദലായി മാറാന്‍കഴിയുന്നില്ല എന്നത് മോശം കാര്യമാണ്. കുറേകാലത്തേക്ക് ബീഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയബദലാവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല ഇവ രണ്ടും രണ്ട് വലിയ സംസ്ഥാനങ്ങളാണ്. ഗുജറാത്തില്‍ പോലും അല്ല… എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങള്‍ പരാജയപ്പെട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അതേ പരാജയം നേരിട്ടു. മധ്യപ്രദേശില്‍ 28സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തതിനാല്‍ ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ തേൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു. കേന്ദ്രം മുഖ്യമധാരാ മാധ്യമങ്ങളെ വരെ നിയന്ത്രിക്കുകയാണെന്നും ജനങ്ങളിലേക്കെത്താന്‍ മറ്റു വഴികള്‍തേടേണ്ടെന്നും അദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായിപ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അതുകൊണ്ട് അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍സിബല്‍ പറഞ്ഞു.

വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദേഹം പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •