Section

malabari-logo-mobile

പ്രതിരോധം തീര്‍ത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

HIGHLIGHTS : Institute of Prevention and Virology

കൊറോണ, നിപ്പ പോലുള്ള നൂതന സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ധീരമായ ചുവടുവയ്പ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി. സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനുള്ള ഉദ്യമത്തില്‍ നാലു വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥാപനം മികവിന്റെ ആഗോള കേന്ദ്രമായി അതിവേഗം മാറുകയാണ്.

ആധുനിക രോഗപ്രതിരോധ സംവിധാനങ്ങളോടെ 2019 ലാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്ഥാപിച്ചത്. പ്രാദേശികമായും ആഗോള തലത്തിലും സാന്നിദ്ധ്യമറിയിച്ച വൈറസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യാനുമുള്ള നൂതന സമീപനം പ്രോത്സാഹിപ്പിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക ലക്ഷ്യം.

sameeksha-malabarinews

പ്രഗത്ഭരായ വൈറോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള തയ്യാറെടുപ്പിനും തദ്ദേശീയ ശേഷി വര്‍ദ്ധിപ്പിക്കലിനുമാണ് മുന്‍ഗണന. തദ്ദേശീയ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റിബോഡികള്‍, വാക്‌സിനുകള്‍, രോഗനിര്‍ണയ കിറ്റുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കും. പേവിഷബാധയ്ക്കുള്ള തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

രണ്ടാം ഘട്ട വികസനത്തോടനുബന്ധിച്ച് ഏപ്രിലില്‍ ഉല്‍ഘാടനം കഴിഞ്ഞ 80,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അഡ്മിന്‍/ബയോ ബ്ലോക്കില്‍ 16 ബയോസേഫ്റ്റി ലെവല്‍ 2 (ബിഎസ്എല്‍ 2) വിഭാഗത്തിലുള്ള ലാബുകള്‍ പ്രവര്‍ത്തന സജ്ജമായി.കൂടാതെ ബിഎസ്എല്‍ 3 ലെവല്‍ ലാബുകള്‍ക്കും, ട്രാന്‍സ്‌ജെനിക് അനിമല്‍ ഹൗസ് കോംപ്ലക്‌സിനും തറക്കല്ലിട്ടു.

ബേസിക് വൈറോളജി, വൈറല്‍ ആപ്ലിക്കേഷനുകള്‍, ആന്റിവൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിനുകള്‍ എന്നീ വകുപ്പുകള്‍ ഇപ്പോള്‍ സജീവമാണ്. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ എപ്പിഡെമിയോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ ഗവേഷണ വിഭാഗങ്ങള്‍ കൂടി വരുന്നതോടെ നൂതന വൈറോളജി ഗവേഷണത്തിലെ മികവിന്റെ കേന്ദ്രമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി മാറും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!